മണമ്പൂരിൽ ജൈവപച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉത്‌ഘാടനം നടത്തി.

മണമ്പൂരിൽ ജൈവപച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉത്‌ഘാടനം നടത്തി.

മണമ്പൂർ ഗ്രാമപഞ്ചായത് ‘”ഞങ്ങളും കൃഷിയിലേക്ക്”‘പദ്ധതി പ്രകാരം പച്ചപ്പ് ജൈവ കർഷക കൂട്ടായ്‍മയുടെ നേതൃത്വത്തിൽ ഒന്നര ഏക്കറോളം സ്ഥലത്തു ജൈവരീതിയിൽ വിളയിച്ചെടുത്ത പയർ,പാവൽ,വെള്ളരി,പടവലം,വെണ്ട,വഴുതന,മുളക്,സലാഡ്‌വെള്ളരി തുടങ്ങിയവയുടെ വിളവെടുപ്പ് ഉൽഘാടനകർമ്മം ആറ്റിങ്ങൽ നിയോജകമണ്ഡലം എം എൽ എ ഒ.എസ്.അംബിക നിർവഹിച്ചു.തദവസരത്തിൽ മണമ്പൂർ ഗ്രാമപഞ്ചായത് പ്രസിഡന്റ് എ നഹാസ്,വൈസ് പ്രസിഡന്റ് ലിസി വി തമ്പി,വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന് വി സുധീർ,വാർഡ് അംഗങ്ങളായ റാഷിദ്,നിമ്മി അനിരുദ്ധൻ,സുരേഷ്‌കുമാർ,വർക്കല ബ്ലോക്ക് കൃഷി അസിസ്റ്റെൻഡ് ഡയറക്ടർ പ്രേമവല്ലി എം.മണമ്പൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ.ശശിധരൻ നായർ .മണമ്പൂർ ഗ്രാമ പഞ്ചായത് മുൻ വൈസ് പ്രസിഡന്റ് സുരേഷ്‌കുമാർ,കാർഷിക വികസനസമിതി മുൻ അംഗം പ്രഭുല്ലചന്ദ്രൻ,മണമ്പൂർ കൃഷി ഓഫീസർ സി എസ് അനിൽ എന്നിവർ പങ്കെടുത്തു. പച്ചപ്പ് ജൈവ കർഷക കൂട്ടായ്‍മയുടെ അംഗങ്ങളും,കർഷക സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിന് പച്ചപ്പ് ജൈവ കർഷക കൂട്ടായ്‍മയുടെ പ്രസിഡന്റ് രതീഷ് ബി സ്വാഗതവും സെക്രട്ടറി രാജേഷ് എൽ സി നന്ദിയും രേഖപ്പെടുത്തി.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *