കുളിക്കാനിറങ്ങിയ വിദ്യാർത്ഥി വാമനപുരം ആറ്റിൽ മുങ്ങി മരിച്ചു.

കുളിക്കാനിറങ്ങിയ വിദ്യാർത്ഥി വാമനപുരം ആറ്റിൽ മുങ്ങി മരിച്ചു.

വാമനപുരം ആറ്റിൽ കോളേജ് വിദ്യാർത്ഥി മുങ്ങി മരിച്ചു. വെഞ്ഞാറമൂട് മുസ്ലിം അസോസിയേഷൻ ഇൻജിനീയറിംഗ് കോളേജിലെ വിദ്യാർത്ഥിയായ പുനലൂർ സ്വദേശി ശബരി [21] യാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. കൂട്ടുകാരുമെത്ത് വാമനപുരം ആറ്റിൽ മേലാറ്റുമൂഴി ഭാഗത്തുള്ള കടവിൽ കുളിക്കാൻ എത്തിയതായിരുന്നു. കുളിയുന്നതിനിടയിൽ ആറ്റിൻ്റെ മദ്ധ്യഭാഗത്തേക്ക് നീന്തി പോയ ശബരി മുങ്ങി താഴുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. വെള്ളത്തിൽ താഴ്ന്ന ശബരിയെ പീന്നീട് കാണാതായതായും കുളക്കടവിൽ ഉണ്ടായിരുന്ന സ്ത്രീകൾ പറയുന്നു. ഇവർ ബഹളം വച്ചതിനെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ ശ്രമിച്ചിട്ടും വിദ്യാർത്ഥിയെ കണ്ടെത്താനായില്ല. തുടർന്ന് സ്ഥലത്തെത്തിയ വെഞ്ഞാമുട് ഫയർ ഫോഴ്സിൻ്റെയും പോലിസിൻ്റെയും നേതൃത്വത്തിൽ നടന്ന തിരച്ചിൽ ആറ്റിൽ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *