മാതൃ-ശിശു സൗഹൃദ ആശുപത്രി; എസ്‌യുടി ഒരു പടി മുന്നില്‍

മാതൃ-ശിശു സൗഹൃദ ആശുപത്രി; എസ്‌യുടി ഒരു പടി മുന്നില്‍

തിരുവനന്തപുരം: അമ്മമാരുടെയും നവജാത ശിശുക്കളുടെയും പരിചരണത്തില്‍ എസ്‌യുടി പുതിയ നാഴികക്കല്ല് കുറിച്ചിരിക്കുകയാണ്. മാതൃ-ശിശു സംരക്ഷണത്തിന് ഊന്നല്‍ നല്‍കുന്നതിലേക്കായി കേരള സര്‍ക്കാര്‍ സംഘടിപ്പിച്ചിട്ടുള്ള മാതൃ-ശിശു സൗഹൃദ ആശുപത്രി സംരംഭ (MBFHI) അംഗീകാരം പട്ടം എസ്‌യുടി ആശുപത്രിക്ക് ലഭ്യമായി. നവജാതശിശുക്കള്‍ക്ക് മുലയൂട്ടലിന്റെ പ്രാധാന്യം ഉയര്‍ത്തിപ്പിടിച്ച് ആരോഗ്യമുള്ള ഒരു പുതുതലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ എസ് യു ടി ആശുപത്രിയും ഈ സംരംഭത്തില്‍ ഉള്‍പ്പെടുന്നു. ഈ അടുത്തിടെ നടന്ന കേരള സര്‍ക്കാരിന്റെ ഒരു അവലോകനത്തില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ 99.03% കരസ്ഥമാക്കിക്കൊണ്ട് മാതൃ-ശിശു സംരക്ഷണത്തില്‍ കേരളത്തില്‍ ഈ അംഗീകാരം ലഭിച്ചിട്ടുള്ള മറ്റു ആശുപത്രികളേക്കാള്‍ എസ്‌യുടി മുന്‍പന്തിയിലാണ്. ആശുപത്രിയിലെ ഡോക്ടര്‍മാരുടെയും അധികൃതരുടെയും മറ്റു ജീവനക്കാരുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായിട്ടാണ് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചതെന്ന് ആശുപത്രിയുടെ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കേണല്‍ രാജീവ് മണ്ണാളി അറിയിച്ചു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *