കിഴുവിലം ഗ്രാമ പഞ്ചായത്തിൽ വിവിധ സേവനങ്ങൾക്കായി സമർപ്പിക്കപ്പെട്ട മുഴുവൻ അപേക്ഷകളിലും തീരുമാനമെടുക്കുന്നതിലേയ്ക്കുള്ള രണ്ടാം ഘട്ട ഫയൽ അദാലത്ത് 10-05-2022 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ കിഴുവിലം ഗ്രാമ പഞ്ചായത്ത് ഓഫീസിൽ വച്ച് നടത്തുന്നു. പെർമിറ്റ്, നമ്പറിംഗ്, ഉടമസ്ഥാവകാശം മാറ്റൽ, പെൻഷൻ അപേക്ഷകൾ , വിവിധ തരം സർട്ടിഫിക്കറ്റുകൾക്കുള്ള അപേക്ഷകൾ, വിവിധ തരം അനുമതികൾക്കുള്ള അപേക്ഷകൾ , വിവാഹ രജിസ്ട്രേഷൻ- സർട്ടിഫിക്കറ്റുകൾ, ജനന- മരണ രജിസ്ട്രേഷൻ- സർട്ടിഫിക്കറ്റുകൾ, മറ്റു ഓഫീസുകളിലേയ്ക്ക് അയയ്ക്കേണ്ട റിപ്പോർട്ടുകൾ ഉൾപ്പെടെയുള്ള ഫയലുകൾ പരിഗണിച്ച് തീർപ്പ് ഉണ്ടാക്കുന്നതാണ്.
അപേക്ഷകർക്ക് ആവശ്യമായ രേഖകൾ സഹിതം ഹാജരാകുന്നതിന് പഞ്ചായത്തിൽ നിന്നും അറിയിപ്പ് നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിച്ചിട്ടില്ലാത്തവർ പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടേണ്ടതാണെന്ന്പ്രസിഡന്റ്
ആർ.മനോന്മണി വൈസ് പ്രസിഡന്റ്
അഡ്വ.ആർ.ശ്രീകണ്ഠൻ നായർ,
സെക്രട്ടറി
ഒ.എസ്.സ്റ്റാർലി
അസിസ്റ്റന്റ് എൻജിനീയർ
ജയലക്ഷ്മി.ആർ.എന്നിവർ അറിയിച്ചു.
