കരിപ്പൂരിൽ ശരീരത്തിന്റെ രഹസ്യഭാഗത്ത് ക്യാപ്സ്യൂളുകളാക്കി കടത്താൻ ശ്രമിച്ച ഒരു കിലോ സ്വർണം പിടികൂടി. ഷാർജയിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടിയിലായത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് പട്ടാമ്പി സ്വദേശി മുഹമ്മദ് ഷഫീഖ് പൊലീസ് പിടിയിലായത്. മെഡിക്കൽ എക്സറേയിലാണ് ശരീരത്തിന്റെ രഹസ്യഭാഗത്ത് ക്യാപ്സൂൾ രൂപത്തിൽ ഒളിപ്പിച്ച സ്വർണം കണ്ടെത്തിയത്. ഇയാളെ സ്വീകരിക്കാനെത്തിയ കരിപ്പൂർ സ്വദേശി മൻസൂറിനേയും, ഒരു വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.
