ആട്ടോ & ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ അഞ്ചുതെങ്ങ് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ആട്ടോറിക്ഷാ തൊഴിലാളികൾക്ക് യൂണിയൻ്റെ ഐഡൻറിറ്റി കാർഡുകൾ വിതരണം ചെയ്തു. അഞ്ചുതെങ്ങിലെ 6 യൂണിറ്റുകളിലുള്ള തൊഴിലാളികൾക്കാണ് വിതരണം ചെയ്തത്. കാർഡു വിതരണവും യോഗവും സിഐറ്റിയു ആറ്റിങ്ങൽ ഏര്യാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ മേഖലാപ്രസിഡൻ്റ് ജോൺസൻ അദ്ധ്യക്ഷത വഹിച്ചു. ഏര്യാ പ്രസിഡൻ്റ് എസ്.രാജശേഖരൻ, മത്സ്യതൊഴിലാളി യൂണിയൻ സംസ്ഥാന കമ്മറ്റിയംഗം ആർ.ജറാൾഡ്, യൂണിയൻ മേഖലാ സെക്രട്ടറി ജസ്റ്റിൻ ആൽബി, യോഹന്നാൻ തുടങ്ങിയവർ പങ്കെടുത്തു.


