എറണാകുളത്ത് നിന്ന് കോട്ടയം കൊല്ലം വഴി വേളാങ്കണ്ണിയിലേക്കുള്ള പ്രതിവാര എക്സ്പ്രസ്സ് സ്പെഷ്യൽ ട്രെയിൻ ജൂണിൽ ഓടിത്തുടങ്ങുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു.ജൂൺ 4 ന് ഉച്ചക്ക് 12 .35 ന് എറണാകുളത്തുനിന്നും സർവീസ് ആരംഭിക്കുന്ന വേളാങ്കണ്ണി സ്പെഷ്യൽ ട്രെയിൻ പിറ്റേന്ന് രാവിലെ 5 .50 ന് വേളാങ്കണ്ണിയിൽ എത്തിച്ചേരും.ഞായറാഴ്ച വൈകിട്ട് 6 .30 നാണ് മടക്കയാത്ര.നാഗപട്ടണം വേളാങ്കണ്ണി ട്രെയിൻ നാഗപട്ടണം വരെ സർവീസ് നടത്തും.വേളാങ്കണ്ണി സെക്ഷനിൽ ട്രാക്കിന്റെ അറ്റകുറ്റപണികൾ നടക്കുന്നതിനാലാണ് നാഗപട്ടണം വരെ സർവീസ് നടത്തുന്നത്.അറ്റകുറ്റപണികൾ തീരുന്നതോടെ ട്രെയിൻ വേളാങ്കണ്ണിയിലേക്ക് നീട്ടും.
.
