ഭാരതത്തിലെ ആദ്യ അൽമായ വിശുദ്ധനായ ദേവസഹായം പിള്ളയുടെ തിരുനാൾ അഞ്ചുതെങ്ങു ഇടവകയിൽ 29.05.2022 ഞായറാഴ്ച വൈകുന്നേരം തിരുവനന്തപുരം അതിരൂപത ആർച്ചു ബിഷപ്പ് അഭിവന്ദ്യ തോമസ് നെറ്റോ യുടെ സമൂഹ ദിവ്യബലിയോട് കൂടി നടത്തപ്പെട്ടു
അഞ്ചുതെങ്ങ് ഗ്രാമത്തിനും സെന്റ് പീറ്റേഴ്സ് ദേവാലയത്തിനും വിശുദ്ധ ദേവസഹായം പിള്ളയുമായി അഭേദ്യമായ ബന്ധമാണുള്ളത്.
യേശുവിനെക്കുറിച്ചും ബൈബിളിനെ കുറിച്ചും നീലകണ്ഠ പിള്ള ആദ്യമായി അറിയുന്നത് കുളച്ചൽ യുദ്ധത്തിൽ തടവുകാരനായി പിടിക്കപ്പെടുകയും തുടർന്ന് തിരുവിതാംകൂർ സൈന്യത്തെ നയിക്കുകയും ചെയ്ത ഡച്ച് നാവികൻ ഡിലനോയിൽ നിന്നാണ്. ഡിനലോയ് തന്റെ ജീവിതസഖിയായി കണ്ടെത്തിയത് മാർഗരറ്റ് ഡി.അൽമേതാ എന്ന അഞ്ചുതെങ്ങ് സ്വദേശിനിയെ ആയിരുന്നു. അഞ്ചുതെങ്ങ് കോട്ടയുമായി ബന്ധപ്പെട്ട് വ്യാപാര ഉടമ്പടികളുടെ പരിഭാഷകന്റെ മകളായിരുന്നു.
നീലകണ്ഠ പിള്ള ജ്ഞാനസ്നാനം സ്വീകരിച്ചു ലാസർ എന്ന് അർഥം വരുന്ന ദേവസഹായം എന്ന പേര് സ്വീകരിച്ചു താൻ അറിഞ്ഞ ക്രിസ്തുവിനെ ഒരു മിഷനറിയെ പോലെ ജനങ്ങൾക്ക് പകർന്നു നൽകിവരുകയും ചെയ്തത് സവർണ്ണ മേൽജാതി സമൂഹത്തിനു കണ്ണിലെ കരടായി തീരുകയും മഹാരാജാവിനു മുൻപിൽ കുറ്റവാളിയായി മരണശിക്ഷയ്ക്ക് വിധിക്കപ്പെടുകയും ചെയ്തു. തുടർന്ന് നിരവധി പീഡന പരമ്പരകൾക്ക് വിധേയനാക്കപ്പെട്ടു. തുടർച്ചയായി വർഷങ്ങളോളം പീഡിപ്പിക്കപ്പെട്ടു. 1750 ജൂലൈ 30 മുതൽ ഓഗസ്റ്റ് 31 വരെ അഞ്ചുതെങ്ങ് കോട്ടയുടെ അരികെ കെട്ടിയിട്ടാണ് അദ്ദേഹത്തെ പീഡിപ്പിച്ചത്.
തുടർച്ചയായ പീഡനങ്ങൾ ഏറ്റുവാങ്ങി 1752 ജനുവരി 14 ന് കാറ്റാടിമലയിൽ വച്ച് വെടിയേറ്റ് രക്തസാക്ഷിയായി തീർന്നു.
കൊച്ചിയുടെ ഇരുപത്തിയൊന്നാമത് മെത്രാൻ ക്ലെമന്റ് ഹോസെ കൊളസാവോ ലെയ്റ്റേ എസ്.ജെ തിരുവിതാകൂറിൽ വന്ന് അഞ്ചുതെങ്ങ് കേന്ദ്രീകരിച്ചാണ് രൂപതാ ഭരണം നടത്തിയിരുന്നത്. കൊച്ചി മെത്രാന്റെ സഹവാസം കൊണ്ട് അഞ്ചുതെങ്ങ് ഇടവക ദേവാലയം ഏകദ്ദേശം പതിനഞ്ചു വർഷത്തോളം സെന്റ് പീറ്റേഴ്സ് കത്തീഡ്രലായി നിലകൊണ്ടു.
ദേവസഹായം പിള്ളയുടെ പീഡനത്തിന്റെയും അവഹേളന യാത്രകളുടെയും സംഭവങ്ങൾ ക്ലെമന്റ് മെത്രാൻ അറിഞ്ഞിരുന്നുവെങ്കിലും ഡിനലോയെപ്പോലെ അഭയരാജ്യത്തിൽ നിസഹായകനായിരുന്നു. ദേവസഹായം പിള്ള കൊല്ലപ്പെട്ടു എന്നറിഞ്ഞ നിമിഷം തന്റെ രൂപതാ ആസ്ഥാനമായ അഞ്ചുതെങ്ങ് സെന്റ് പീറ്റേഴ്സ് കത്തീഡ്രലിലെ അൾത്താരയിൽ വച്ച് തദ്ദേവും അഥവാ സ്ത്രോതഗീതം ആലപിക്കുകയും മണികൾ മുഴക്കുകയും തന്റെ രൂപതയുടെ കീഴിലെ എല്ലാ ദേവാലയങ്ങളിലും തദ്ദേവും ആലപിക്കാനും മണികൾ മുഴക്കുവാനും കൽപന പുറപ്പെടുവിച്ചു. തുടർന്ന് 1756 ൽ ആദ്ലിമിന സന്ദർശനത്തിന്റെ ഭാഗമായി വത്തിക്കാനിൽ ചെന്ന് ബനഡിക്ട് പതിനാലാമൻ പാപ്പയെ സന്ദർശിക്കുകയും ദേവസഹായം പിള്ളയുടെ രക്തസാക്ഷിത്വത്തെപ്പറ്റി റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.എഴുപ്പത്തിനാല് പേജുള്ള റിപ്പോർട്ട് അവസാനിക്കുന്നത് 1756 നവംബർ 15 അഞ്ചുതെങ്ങിൽ വച്ച് എഴുതപ്പെട്ടത് എന്ന് ഒപ്പിട്ടു കൊണ്ടാണ്.
ഭാരതത്തിന്റെ ആദ്യത്തെ രക്തസാക്ഷിയായ അൽമായ വിശുദ്ധനായി വി.ദേവസഹായം ഉയർത്തപ്പെടുമ്പോൾ ആ പീഡാസഹനം നിറഞ്ഞ ജീവിതത്തിനും വിശുദ്ധ പദവിയിലേക്കുള്ള ആദ്യ പടി എന്നനിലയിലും അഞ്ചുതെങ്ങ് ഇടവക ഒരു ചരിത്ര നാഴികക്കല്ലായി നിലകൊള്ളുന്നു.
ഈ ചരിത്രം അനുസ്മരിപ്പിച്ചു കൊണ്ട്
മെയ് 29 ഞായറാഴ്ച വൈകുന്നേരം 3.30 ന് അഞ്ചുതെങ്ങ് കോട്ടയിൽ നിന്നും വിശുദ്ധ ദേവസഹായം പിള്ളയുടെ തിരു സ്വരൂപം വഹിച്ചുകൊണ്ടുള്ള ചപ്രപ്രദക്ഷിണവും തുടർന്ന് തിരുവനന്തപുരം അതിരൂപത മെത്രാപ്പോലീത്തയുടെ മുഖ്യ കാർമ്മികത്തിലുള്ള സമൂഹ ദിവ്യബലിയും അഞ്ചുതെങ്ങ് സെന്റ് ജോസഫ്സ് ഗ്രൗണ്ടിൽ വച്ചു നടത്തപ്പെട്ടു ഇടവക വികാരി. Fr. ലൂസിയൻസ്.തോമസ്. രൂപതയയിലെയും ഫെറോനയിലെയും വൈദികർ . 2500 ഓളം ഭക്തജനങ്ങൾ പങ്കെടുത്തു സ്നേഹത്തോടുകൂടി അവസാനിച്ചു
