തിരുവനന്തപുരം: ലോക സമുദ്ര ദിനമായ ഇന്ന് തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിൽ ഡി.റ്റി.പി.സി, നവകേരളം കർമ്മ പദ്ധതി, ശുചിത്വമിഷൻ, ഹരികേരളം മിഷൻ, ക്ലീൻ കേരള കമ്പനി എന്നിവരുടെ സംയുക്ത സംരഭമായ ശംഖുമുഖം ഹരിത ടൂറിസം പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. ചടങ്ങിൽ പൊതു വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി ശ്രീ.വി.ശിവൻകുട്ടി മുഖ്യാതിഥിയായി.
