കരമനയാറ്റിലെ കുളിക്കടവിൽ വൈദ്യുതക്കമ്പികൾ അപകടക്കെണിയായി.ആര്യനാട് പോസ്റ്റ് ഓഫീസിൽ ജംഗ്ഷനടുത്ത പ്രധാന കുളിക്കടവിലാണ് ആറിന് കുറുകെയുള്ള വൈദ്യുത ലൈൻ ഭീഷണി ഉയർത്തുന്നത്.ആര്യനാട് കാഞ്ഞിരംമൂട് ജംഗ്ഷന് സമീപം വാട്ടർ അതോറിറ്റിയുടെ പമ്പിങ് സ്ഥലത്തേക്കുള്ളതാണ് ലൈനുകൾ.അടുത്ത സമയത്തായി ഒരു ലൈൻ പൊട്ടി ആറ്റിൽ വീണിരുന്നു.പമ്പിങ് കേന്ദ്രത്തിലെ ജീവനക്കാരുടെ സമയോചിതമായ ഇടപെടലിൽ ഒഴിവായത് വാൻ ദുരന്തമാണ്.ശക്തമായ മഴക്കും കാറ്റിനും കാലവർഷത്തിൽ സാധ്യത ഉണ്ടെന്നിരിക്കെ കെ എസ് ഇ ബി അനാസ്ഥ അപകടം വരുത്തുമെന്ന് ഉറപ്പ്.
