രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും രോഗശമനത്തിനും കഴിവുണ്ടെന്നുള്ള അവബോധത്തോടെ ഭാരതീയ ചികിത്സാ ശാസ്ത്രമായ ആയുർവേദത്തിനു പ്രാധാന്യം നൽകി ആയുഷ് വകുപ്പിന്റെ കീഴിൽ വിവിധ പദ്ധതികൾ കേന്ദ്രസർക്കാർ പൊതുജനങ്ങളുടെ ആരോഗ്യ പരിപാലനത്തിനുവേണ്ടി നടപ്പിലാക്കിക്കൊണ്ടിരിക്കുമ്പോൾ സംസ്ഥാന സർക്കാർ നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്ന പൊതുജനാരോഗ്യ ബില്ലിൽ ആയുഷ് വിഭാഗത്തിൽ വരുന്ന ഭാരതത്തിന്റെ പൈതൃക ചികിത്സാ ശാസ്ത്രമായ ആയുർവേദത്തിനെയും ഹോമിയോ സിദ്ധ തുടങ്ങിയ ചികിത്സാ ശാസ്ത്രത്തിനെയും തികച്ചും അവഗണിച്ചിരിക്കുന്നതായി കാണുന്നു.ഈ ബില്ല് ഈj രീതിയിൽ നടപ്പിലായാൽ പൊതുജനങ്ങൾ അലോപ്പതി ചികിത്സാരീതി മാത്രം സ്വീകരിക്കുവാൻ നിർബന്ധിക്കപ്പെടുന്ന അവസ്ഥ സംജാതമാകും. ഇത് തികച്ചും ജനാധിപത്യ വിരുദ്ധമാണ്.ഇത് പരിഹരിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ എന്ന സംഘടനയുടെ നേതൃത്വത്തിൽ നടന്നുവരുന്നതിന്റെ ഭാഗമായി അസോസിയേഷന്റെ ആറ്റിങ്ങൽ ഏരിയ സെക്രട്ടറി ഡോ. മാനസ്, വനിതാ കമ്മറ്റി ചെയ്യർപേഴ്സൺ ഡോ. സന്ധ്യാകുമാരി. എക്സിക്യൂട്ടീവ് അംഗം ഡോ. റിനു നൗഫിൽ എന്നിവർ ചേർന്ന് ചിറയിൻകീഴ് എംഎൽ എ വി. ശശിക്ക് നിവേദനം നൽകി..
