കിഴുവിലം ഗ്രാമ പഞ്ചായത്തും കുടുംബശ്രീയും ചേർന്ന് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ ഗ്രാമ പഞ്ചായത്ത് ഹാളിൽ ലഹരി വിരുദ്ധ ശില്പ ശാല സംഘടിപ്പിച്ചു .സി.ഡി.എസ് ചെയർപേഴ്സൺ സ്വപ്നയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കിഴുവിലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.മനോന്മണി ഉദ്ഘാടനം നിർവഹിച്ചു.
കിഴുവിലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ആർ.ശ്രീകണ്ഠൻ നായർ മുഖ്യ പ്രഭാഷണം നടത്തി. ചിറയിൻകീഴ് പോലീസ് സബ് ഇൻസ്പെക്ടർ അമൃത് സിങ് നായകം, ഹെൽത്ത് ഇൻസ്പെക്ടർ പ്രമോദ്.ജി.എന്നിവർ ക്ലാസുകൾ നയിച്ചു.
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഗോപകുമാർ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പവനചന്ദ്രൻ, വത്സല കുമാരി, സൈജ നാസർ, സലീന റഫീഖ് , കിഴുവിലം സാംസ്കാരിക കൂട്ടായ്മ കൺവീനർ എൻ.എസ്.അനിൽ , മുഹമ്മദ് എന്നിവർ സംസാരിച്ചു.
കിഴുവിലം ഗ്രാമ പഞ്ചായത്ത് ആവിഷ്കരിച്ചു നടപ്പിലാക്കുന്ന ലഹരി മുക്ത കിഴുവിലം പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് തല സമിതി നേരത്തെ രൂപീകരിച്ചിരുന്നു. വാർഡ് തല പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട് .ബോധവൽക്കരണ ക്ലാസുകൾ , പ്രചാരണം , സെമിനാർ എന്നിവയ്ക്ക് പുറമെ ലഹരി വില്പന, ഉപയോഗം എന്നിവയ്ക്കു എതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കാൻ പോലീസ് എക്സൈസ് അധികാരികളെ സഹായിക്കുന്നതിന് ജനകീയ കൂട്ടായ്മയ്ക്ക് രൂപം നൽകുമെന്ന് സംഘാടകർ അറിയിച്ചു.
