മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ പുതിയ പശുത്തൊഴുത്ത് കെട്ടാനും ചുറ്റുമുള്ള മതിൽ പുനർനിർമിക്കാനും തീരുമാനമായി.ഇതിനായി 42.90 ലക്ഷം രൂപ അനുവദിച്ച് സർക്കാർ ഉത്തരവിറക്കി.പൊതുമരാമത്ത് വകുപ്പിനാണ് നിർമാണച്ചുമതല.ചുറ്റുമതിൽ പുനർനിർമിക്കാനും തൊഴുത്ത് നിർമ്മാണത്തിനായി പൊതുമരാമത്ത് വകുപ്പ് കഴിഞ്ഞ മെയ് ഏഴിന് കത്ത് നൽകിയിരുന്നു.ഇത് പരിഗണിച്ച് ജൂൺ 22 നാണ് സർക്കാർ അംഗീകാരം നൽകി ഉത്തരവിറക്കിയത്.
