തിരുവനന്തപുരം ഇടപ്പഴിഞ്ഞി സ്വദേശി ജയേഷിനാണ് സുഹൃത്തിന്റെ ആക്രമണത്തിൽ തലക്ക് വെട്ടേറ്റത്.ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ ജയേഷിന്റെ സുഹൃത്ത് ആയിരുന്ന രാകേഷിനെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു.ഇരുവരും തമ്മിലുണ്ടായ വാക്കേറ്റമാണ് വീട്ടിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
