വെഞ്ഞാറമൂട്: വീട്ടിൽ സൂക്ഷിച്ചിരുന്ന 210 കിലോ കഞ്ചാവുമായി യുവാവ് പൊലീസിന്റെ പിടിയിലായി. വെഞ്ഞാറമൂട് തണ്ട്രാൻ പൊയ്കയിൽ വാടകയ്ക്ക് താമസിച്ചു വന്നിരുന്ന കിഷോറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തതു. വീട്ടിനുള്ളിൽ 33 പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. 67,000 രൂപയും ചില്ലറ വിപണത്തിനായുള്ള പ്ലാസ്റ്റിക് പാക്കറ്റുകളും, ഇലക്ട്രോണിക് ത്രാസും ഇതോടൊപ്പം കണ്ടെടുത്തു. പിടികൂടിയ പ്രതിയെ പൊലീസ് ചോദ്യം ചെയ്തുവരുകയാണ്. ഇത്രയധികം കഞ്ചാവിന്റെ ഉറവിടത്തെ കുറിച്ചാണ് അന്വേഷിക്കുന്നത്
