കേരള സർക്കാർ പൊതുവിദ്യാഭ്യാസവകുപ്പും – ആരോഗ്യ വകുപ്പും സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ ഭിന്ന ശേഷി കുട്ടികൾക്കായി സംഘടിപ്പിക്കുന്ന കണിയാപുരം ബി. ആർ . സി . തല മെഡിക്കൽ ക്യാമ്പ് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ നടന്നു. ക്യാമ്പിൽ നിന്നും കണ്ടെത്തിയ അർഹരായ കുട്ടികൾക്ക് ആവശ്യമായ ഉപകരണങ്ങൾ സമഗ്രശിക്ഷാ കേരളയുടെ ആഭിമുഖ്യത്തിൽ വിതരണം ചെയ്തു .
ക്യാമ്പ് ചിറയിൽകീഴ് താലൂക്ക് ആശുപത്രിയിൽ മുൻ ഡെപ്യൂട്ടി സ്പീക്കറും ചിറയിൻകീഴ്
എം എൽ.യുമായ വി ശശി ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി.ജയശ്രീയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ
ജില്ലാ പഞ്ചായത്ത് അംഗം ആർ സുഭാഷ്
ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുരളി
എസ്സ്. എസ്സ്. കെ . ജില്ലാ പ്രോജക്ട് കോ ഓർഡിറ്റർ ജവാദ്, മെഡിക്കൽ സൂപ്രണ്ട്
ഡോ.ഷബ്ന
തുടങ്ങിയവർ സംസാരിച്ചു . കണിയാപുരം ബി.ആർ .സി പ്രോഗ്രാം ഓഫീസർ ഉണ്ണികൃഷ്ണൻ പാറക്കൽ സ്വാഗതവും ക്യാമ്പ് കോ – ഓർഡിനേറ്റർ മധുസൂദനക്കുറുപ്പ് നന്ദിയും പറഞ്ഞു.
