ഓണത്തിന് പ്രത്യേക സൗജന്യ ഭക്ഷണക്കിറ്റ് വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ.കിറ്റ് വിതരണം ചെയ്യാനുള്ള നടപടികൾ തുടങ്ങി.കഴിഞ്ഞ തവണ 15 ഇനങ്ങൾ ആയിരുന്നെങ്കിൽ ഇത്തവണ 13 ആയി കുറച്ചിട്ടുണ്ട്.സോപ്പ്,ആട്ട തുടങ്ങിയവ ഇത്തവണ ഒഴിവാക്കും.റേഷൻ കടകൾ വഴിയാണ് ഭക്ഷ്യകിറ്റ് വിതരണം ചെയ്യുന്നത്.90 ലക്ഷത്തോളം വരുന്ന റേഷൻ കാർഡ് ഉടമകൾക്കാവും സൗജന്യ കിറ്റ് ലഭ്യമാവുക.ഒരു കിറ്റിന് 500 രൂപയാണ് ചിലവാവുക.

Posted inWeb Desk
