അന്തരിച്ച നാടകരാചാര്യൻ കാവാലം നാരായണപ്പണിക്കരുടെ ഭാര്യ ജെ.ശാരദാമണി നിര്യാതയായി.വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ പട്ടം എസ്.യു.ടി ആശുപത്രിയിലായിരുന്നു അന്ത്യം.തിരുവനന്തപുരത്ത് തൃക്കണ്ണാപുരത്ത് സോപാനം വീട്ടിൽ പൊതുദർശനത്തിന് വച്ച മൃതദേഹം വൈകിട്ട് തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിച്ചു.
