സ്വകാര്യ ബസ് ഉടമയെ ഓട്ടോയിൽ എത്തിയ ആക്രമി സംഘം വെട്ടിപരിക്കേൽപ്പിച്ചു. വക്കത്തെ പെട്രോൾ പമ്പിനു മുന്നിൽ കഴിഞ്ഞദിവസം രാത്രി 9 മണിയോടെയാണ് ആക്രമണം നടന്നത്. സുധീർ ബസ്സിന്റെ ഉടമ സുധീറിനെയാണ് ആക്രമികൾ വെട്ടി പരിക്കേൽപ്പിച്ചത്. ബസ് സർവീസ് മതിയാക്കി ഒതുക്കിയിടാൻ എത്തിയപ്പോൾ ജീവനക്കാരെ ആക്രമിക്കുന്നത് കണ്ടു ഇടപെടാൻ ശ്രമിച്ച സുധീറിനെയാണ് ഓട്ടോയിൽ എത്തിയ ആറംഗസംഘം ആക്രമിച്ചു പരിക്കേല്പിച്ചത്. ഇയാളുടെ പരുക്ക് ഗുരുതരമല്ലെന്ന് കടക്കാവൂർ പോലീസ് പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് സിഐടിയു തിരുവനന്തപുരം ജില്ലാ കമ്മിറ്റി സ്വകാര്യ ബസ് പണിമുടക്കിന് ആഹ്വാനം ചെയ്തു. കേസുമായി ബന്ധപ്പെട്ട മുഖ്യ പ്രതികൾ പിടിയിൽ ആയതായാണ് സൂചനകൾ.

