സ്കൂൾ പരിസരത്ത് നിന്നും കഞ്ചാവും ലഹരി ഗുളികകളുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

സ്കൂൾ പരിസരത്ത് നിന്നും കഞ്ചാവും ലഹരി ഗുളികകളുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

സ്കൂൾ പരിസരത്ത് നിന്നും കഞ്ചാവും ലഹരി ഗുളികകളുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെട്ടൂർ വെന്നികോട് വലയൻകുഴി കുഴിവിള വീട്ടിൽ ശരത്ആണ് അറസ്റ്റിലായത്. 190 ഗ്രാം കഞ്ചാവും 10 എം.ജി.യുടെ രണ്ട് ലഹരി ഗുളികകളും ശരത്തിൻറെ കൈയിൽ നിന്നും പിടിച്ചെടുത്തു. സ്കൂട്ടറിൽ കഞ്ചാവുമായി എത്തിയപ്പോൾ മേൽവെട്ടൂർ ജെംനോ സ്കൂളിന് സമീപത്ത് നിന്നാണ് പിടികൂടിയത്. ഇയാൾ സ്കൂൾ പരിസരം കേന്ദ്രീകരിച്ച് സ്ഥിരമായി കഞ്ചാവ് വിൽപ്പന നടത്തിവരുന്നയാളാണെന്ന് പോലീസ് പറഞ്ഞു. വർക്കല, കടയ്ക്കാവൂർ, അഞ്ചുതെങ്ങ്, പാരിപ്പള്ളി സ്റ്റേഷനിൽ നിരവധി കേസുകളിൽ പ്രതിയാണ്. വർക്കല എസ്.ഐ. രാഹുലിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *