മത്സ്യ ത്തൊഴിലാളി കോൺഗ്രസ് ചിറയിൻകീഴ്, വർക്കല നിയോജകമണ്ഡലം കമ്മിറ്റികൾ സംയുക്തമായി 75 -ആം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ചിറയിൻകീഴ് നിയോജകമണ്ഡലം പ്രസിഡന്റ് ഔസേപ്പ് ആൻ്റണിയുടെ അധ്യക്ഷതയിൽ ,വിമല ജോർജ് ദേശീയ പതാക ഉയർത്തി.ആന്റണിപത്രോസ് ( ജോബോയ് ) സ്വാതന്ത്ര്യദിന സന്ദേശം നൽകി. സംസ്ഥാന ഭാരവാഹികളായ വർക്കല അഹെത്, സേവ്യർ, ഡിസിസി അംഗം നെൽസൺ ഐസക്, വർക്കല നിയോജകമണ്ഡലം പ്രസിഡന്റ് ഷാലിബ്, അഞ്ചുതെങ്ങ് മണ്ഡലം കോൺഗ്രസ് ഭാരവാഹികളായ ഷാജി , രാജു അലോഷ്യസ്, അഞ്ചുതെങ്ങ് സജി, ടൈറ്റസ് റിച്ചാർഡ്, ക്രിസ്റ്റി യേശുദാസ് തുടങ്ങിയ നേതാക്കൾ സംസാരിച്ചു.

Posted inWeb Desk
