ദേശീയ പതാകയും പാർട്ടി പതാകയും ഒരേ കൊടിമരത്തിൽ ഉയർത്തിയ സംഭവത്തിൽ രണ്ട് സിപിഎം പ്രവർത്തകർക്കെതിരെ പേരൂർക്കട പോലീസ് കേസെടുത്തു. രവി, കുട്ടൻ എന്നീ സിപിഎം പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. മണ്ണാമൂലയിലെ വിവേകാനന്ദപുരം ബ്രാഞ്ച് കമ്മിറ്റിയാണ് സ്വാതന്ത്ര്യ ദിനത്തിൽ കൊടിമരത്തിൽ ദേശീയ പതാകയോടൊപ്പം പാർട്ടി പതാകയും ഉയർത്തിയത്. തുടർന്ന് ബിജെപി വട്ടിയൂർക്കാവ് മണ്ഡലം പ്രസിഡണ്ട് സുമി ബാലു പോലീസിൽ പരാതി നൽകുകയായിരുന്നു.

Posted inWeb Desk
