എഡ്യൂസ്പോട്ട് പെരുമാതുറയുടെ അഞ്ചാമത്തെ ബാച്ചിന് സ്വാഗതം ചെയ്തുകൊണ്ട് ഫ്രഷേഴ്സ് ഡേ നടത്തി. പുതിയതായി അറുപതോളം കുട്ടികളാണ് പുതിയ ബാച്ചിൽ ചേർന്നിട്ടുള്ളത്. കിംസ് ചെയർമാൻ ഡോ: സഹദുള്ള ഓൺലൈനിലൂടെ ഉദ്ഘാടനം നിർവഹിച്ചു കുട്ടികളോട് സംസാരിച്ചു. എഡ്യൂസ്പോട്ട് ട്രഷറർ ഷഹീൻ അധ്യക്ഷത വഹിച്ച പ്രോഗ്രാമിൽ ആശംസകൾ അറിയിച്ചുകൊണ്ട് എഡ്യൂസ്പോട്ട് അഡ്വൈസറി കൗൺസിൽ അംഗങ്ങളായ ശ്യാമളകുമാരി ടീച്ചർ, ഗാന്ധിയൻ ഉമ്മർ സാർ, ഹുഫൈസ് , വിദ്യാർത്ഥി പ്രതിനിധി ജിസ്ന എന്നിവർ സംസാരിച്ചു. സീനിയർ കുട്ടികൾ മധുരം നൽകിയും സമ്മാനങ്ങൾ നൽകിയും കലാപരിപാടികൾ അവതരിപ്പിച്ചും പുതിയ കുട്ടികളെ സ്വീകരിച്ചു. രക്ഷിതാക്കളും സന്നിഹിതരായ പ്രോഗ്രാമിൽ പ്രൊജക്റ്റ് കോർഡിനേറ്റർ അഹമദ് സാജിദ് സ്വാഗതം ആശംസിക്കുകയും യാസർ അബ്ദുറസാഖ് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

Posted inWeb Desk
