ഭിന്നശേഷിക്കാരിയായ റിയ കേരളത്തിൽ നിന്ന് ആദ്യമായി ദേശീയ ടീമിലേക്ക്

ഭിന്നശേഷിക്കാരിയായ റിയ കേരളത്തിൽ നിന്ന് ആദ്യമായി ദേശീയ ടീമിലേക്ക്

ഓഗസ്റ്റ് 25 മുതൽ 28 വരെ ഡൽഹിയിൽ വച്ച് സെറിബ്രൽ പാൾസി വിഭാഗം കുട്ടികൾക്കായി നടക്കുന്ന ഫുട്ബോൾ മത്സരത്തിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ട റിയ കോശിക്ക് മാവേലിക്കര ബി.ആർ.സി യുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. കേരളത്തിൽ നിന്നും ആദ്യമായാണ് ഒരു പെൺകുട്ടി ദേശീയ തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. തട്ടാരമ്പലം പേള പാറയിൽ വീട്ടിൽ കോശി മാത്യുവിന്റേയും ദിവ്യയുടേയും മകളായ റിയ മറ്റം സെന്റ് ജോൺസ് ഹയർസെക്കണ്ടറി സ്കൂളിലെ 9ാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്.
യാത്രയയപ്പ് ചടങ്ങിൽ മാവേലിക്കര ബ്ലോക്ക്‌ പ്രോഗ്രാം കോർഡിനേറ്റർ പി.പ്രമോദ്, പരിശീലകരായ സി.ജ്യോതികുമാർ, ജി.സജീഷ്, സ്പെഷ്യൽ എഡ്യൂക്കേറ്റർമാരായ കെ.അമ്പിളിക്കല, മിനിമോൾ തോമസ്, ഷൈജ.എ, മാലു വസന്തൻ, സെന്റ് ജോൺസ് എച്ച്.എസ്.എസ് മറ്റം സ്കൂളിലെ അധ്യാപകർ എന്നിവർ പങ്കെടുത്തു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *