മഹാത്മാ അയ്യൻകാളിയുടെ 159 മത് ജന്മദിനാഘോഷം ആചരിച്ചു.

മഹാത്മാ അയ്യൻകാളിയുടെ 159 മത് ജന്മദിനാഘോഷം ആചരിച്ചു.


തിരുവനന്തപുരം:- അടിച്ചമർത്തപ്പെട്ട ജനതയുടെ വിമോചനത്തിനായി പോരാടിയ മഹാത്മാ അയ്യങ്കാളി ചരിത്രത്തിൽ ജ്വലിക്കുന്ന താരമെന്ന് ദളിത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റും വാട്ടർ അതോറിറ്റി മെമ്പറും ആയ ഉഷാലയം ശിവരാജൻ പറഞ്ഞു. മാറുമറയ്ക്കാൻ, വഴിനടക്കാൻ, വിദ്യാഭ്യാസത്തിന്, കൂലിക്ക്, വേലയ്ക്ക് വേണ്ടി ധീരമായ പോരാട്ടം നടത്തിയ ഉഗ്ര പോരാളിയായിരുന്നു മഹാത്മാ അയ്യങ്കാളി എന്നും അദ്ദേഹം പറഞ്ഞു മഹാത്മ് അയ്യങ്കാളിയുടെ159 മത് ജന്മദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദളിത് ഫ്രണ്ട് തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് ബാബുരാജ് മുദാക്കൽ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ ജില്ലാ പ്രസിഡണ്ട് സഹായ ദാസ് ജന്മദിന സന്ദേശം നൽകി. പാർട്ടി നേതാക്കളായ പാലിയോട് സദാനന്ദൻ, സന്തോഷ് യോഹന്നാൻ,ടി പി സുരേഷ്, അനീഷ്, സൂരജ്, എന്നിവർ സംസാരിച്ചു.👍👍

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *