കോൺഗ്രസ്‌ ബൂത്ത്‌ കൺവെൻഷൻ നടന്നു

കോൺഗ്രസ്‌ ബൂത്ത്‌ കൺവെൻഷൻ നടന്നു


ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ കിഴുവിലം മണ്ഡലം ബൂത്ത്‌ നമ്പർ 71 കാട്ടുംപുറം കൺവെൻഷൻ കാട്ടുംപുറം ശാസ്തമംഗലത്ത് വീട്ടിൽ നടന്നു. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര വിജയിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന കൺവെൻഷനിൽ ബൂത്ത്‌ പ്രസിഡന്റ് പി. ജി. പ്രദീപ്‌ അധ്യക്ഷൻ ആയി. കോൺഗ്രസ്‌ മൂന്നാം വാർഡ് പ്രസിഡന്റ ബി. ദേവരാജൻ കോൺഗ്രസ്‌ ചിറയിൻകീഴ് ബ്ലോക്ക് പ്രസിഡന്റ്എൻ. വിശ്വനാഥൻ നായർ കൺവെൻഷൻ ഉത്‌ഘാടനം ചെയ്തു . കോൺഗ്രസ്‌ കിഴുവിലം മണ്ഡലം പ്രസിഡന്റ് കിഴുവിലം രാധാകൃഷ്ണൻ, കൺവീനർ കടയറ ജയചന്ദ്രൻ, കോ -ഓർഡിനേറ്റർ ഷാനവാസ്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം എ എസ്. ശ്രീകണ്ഠൻ എന്നിവർ സംസാരിച്ചു. ബൂത്തിലെ മുതിർന്ന കോൺഗ്രസ്‌ നേതാവ് ഓ.എസ്. ശ്രീധരനെ പൊന്നാട അണിയിച്ചു ആദരിച്ചു. മുൻ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പറും കിഴുവിലം റെസിഡന്റ്‌സ് വെൽഫയർ സൊസൈറ്റി ബോർഡ്‌ മെമ്പറുമായ മഞ്ജു പ്രദീപ്‌, കോൺഗ്രസ്‌ അഞ്ചാം വാർഡ് പ്രസിഡന്റ്കെ. ഗോപകുമാർ, കോൺഗ്രസ്‌ ബൂത്ത്‌ നമ്പർ 72 ലെ പ്രസിഡന്റ് മോഹനൻ, പാലാഴി, കോൺഗ്രസ്‌ നേതാക്കളായ പി. വി. ശശി, തുളസി, ഉദയൻ, ഓ. ശ്രീധരൻ, രവീന്ദ്രൻ, അജിത് കുമാർ. ഡി. ജെ., സേതു, ശശിധരൻ, കൃഷ്ണൻ നായർ, മഹിളാ കോൺഗ്രസ്‌ നേതാക്കളായ ജ്യോതി, ഉഷ, ബീന, യൂത്ത് കോൺഗ്രസ്‌ നേതാക്കളായ ജതീഷ്, ജിഷ്ണു, രാജേഷ് പണയിൽ വീട്, സുനിൽ കടമ്പാട്ട്, സാരദാസ്, അനി എന്നിവർ പങ്കെടുത്തു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *