തിരുവനന്തപുരം :തിരുവനന്തപുരം നഗരസഭയ്ക്ക് കീഴിൽ തുടങ്ങിയ വളർത്തു നായ്ക്കൾക്ക് വാക്സിനേഷൻ നൽകുന്നതിനുള്ള ക്യാമ്പ് ആരംഭിച്ചു. വട്ടിയൂർക്കാവിൽ ആരംഭിച്ച ക്യാമ്പ് മേയർ ആര്യ രാജേന്ദ്രനാണ് ഉദ്ഘാടനം ചെയ്തത്.
Contents
പല ബ്രീഡിലുള്ള നായ്ക്കൾ ഒരുമിച്ച് ക്യാമ്പിൽ എത്തിയിരുന്നു.പതിനായിരം ഡോസ് വാക്സിനാണ് എത്തിയിരിക്കുന്നത്.വളർത്തു നായ്ക്കൾക്കുള്ള വാക്സിനേഷൻ വരും ദിവസങ്ങളിലും തുടരും. ഈ മാസം 28 മുതൽ തെരുവ് നായ്ക്കൾക്കും തിരുവനന്തപുരം നഗരസഭ വാക്സിനേഷൻ നൽകും.
