തിരുവനന്തപുരം:
മൂന്നാം സെമസ്റ്റർ ഡിഗ്രി റിസൾട്ടുകൾ ഉടൻ പ്രസിദ്ധീകരിക്കുക, ഇടവേളകൾ ഇല്ലാതെ പരീക്ഷകൾ നടത്തുന്ന അക്കാദമിക് കലണ്ടർ പുനക്രമീകരിക്കുക.,വിദൂര വിദ്യാഭ്യാസ വിദ്യാർത്ഥികളോട് ഉള്ള വിവേചനം അവസാനിപ്പിക്കുക. ,സിഎജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയ കെടുകാര്യസ്ഥതകൾ പരിഹരിക്കുക., യൂണിവേഴ്സിറ്റി ഹോസ്റ്റൽ അപര്യാപ്തത പരിഹരിക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു ഫ്രറ്റേണിറ്റി മൂവ്മെൻ്റ് കേരള യൂണിവേഴ്സിറ്റി മാർച്ച് സംഘടിപ്പിച്ചു.പാളയത്ത് നിന്നും ആരംഭിച്ച മാർച്ച് യൂണിവേഴ്സിറ്റി ആസ്ഥാനത്തിന് മുന്നിൽ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. തുടർന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എം ഷെഫ്റിൻ മാർച്ച് ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന സെക്രട്ടറി ആദിൽ എ മുഖ്യ പ്രഭാഷണം നിർവഹിച്ചു. തിരുവനന്തപുരം ജില്ലാ സെക്രട്ടറി നിശാത്ത് , യൂണിവേഴ്സിറ്റി കോളജ് വിദ്യാർത്ഥിനി നുഹ ബത്തൂൾ എന്നിവർ സംസാരിച്ചു.
അംജദ് റഹ്മാൻ,ഫായിസ് , ഇമാദ്, സുആദ തുടങ്ങിയവർ നേതൃത്വം നൽകി.
