കിഴുവിലം പാടശേഖരത്തിൽ കൊയ്ത്തുത്സവവും, കൊയ്ത്ത് യന്ത്രത്തിന്റെ ഉദ്ഘാടനവും നടന്നു കിഴുവിലം ഗ്രാമപഞ്ചായത്തിലെ വനിതാ കർഷക കൂട്ടായ്മയ്ക്ക് 35 ലക്ഷം രൂപ വിലമതിക്കുന്ന കൊയ്ത്ത് യന്ത്രം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കൈമാറുകയുണ്ടായി. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വിഹിതവും, കിഴുവിലം ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ രൂപീകരിച്ച വനിതാ കർഷക കൂട്ടായ്മയുടെ സംരംഭക വിഹിതവും ചേർത്താണ് തുക കണ്ടെത്തിയത്. തിരുവനന്തപുരം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് എ ഷൈലജ ബീഗം കൊയ്ത്തുത്സവവും, കൊയ്ത്ത് യന്ത്രത്തിന്റെ ഉദ്ഘാടനവും നിർവഹിച്ചു .കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോമണി അധ്യക്ഷത വഹിച്ച ചടങ്ങിൽ കിഴുവിലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് ആർ ശ്രീകണ്ഠൻ നായർ, കിഴുവിലം ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ഗോപകുമാർ, സുലഭ, വിനിത, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തംഗം എ എസ് ശ്രീകണ്ഠൻ, കിഴുവിലം ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, അസിസ്റ്റന്റ് കൃഷി ഡയറക്ടർ നൗഷാദ്, കിഴുവിലം ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസർ ഹാറൂൺ വനിതാ കർഷക കൂട്ടായ്മ സെക്രട്ടറി ധരുണ ഉദയൻ .പാടശേഖരസമിതി സെക്രട്ടറി സുൽഫിക്കർ തുടങ്ങി വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികൾ, പൊതുപ്രവർത്തകർ കർഷകർ എന്നിവർ പങ്കെടുത്തു.
