തിരുവനന്തപുരം: ‘യാത്രക്കാരാണ് ആശ്രയ’മെന്ന ഗാന്ധിവചനം പ്രതിജ്ഞയായി ചൊല്ലി കെഎസ്ആര്‍ടിസി ജീവനക്കാര്‍. ഗാന്ധിജയന്തി ആഘോഷവുമായി ബന്ധപ്പെട്ടാണ് പ്രതിജ്ഞ ചൊല്ലിയത്. യാത്രക്കാരോടുള്ള സമീപനത്തില്‍ ഗുണപരമായ മാറ്റം വരുത്തിയേ തീരുവെന്ന ഉദ്ദേശ്യത്തോടെയാണു മാനേജ്മെന്റിന്റെ ഈ നടപടി. കാട്ടാക്കടയിലും ചിറയിന്‍കീഴിലും ഈയിടെ ഉണ്ടായ സംഭവങ്ങള്‍ കെഎസ്ആര്‍ടിസിയുടെ പ്രതിച്ഛായയ്ക്കു കളങ്കമേല്‍പ്പിച്ചിരുന്നു. ഗാന്ധിവചനങ്ങള്‍ എല്ലാ ഡിപ്പോയിലും പ്രദര്‍ശിപ്പിക്കുകയും ചെയ്യും. ‘നമ്മുടെ പരിസരത്തെ ഏറ്റവും പ്രധാന സന്ദര്‍ശകനാണ് ഉപഭോക്താവ്. അദ്ദേഹം നമ്മെ ആശ്രയിക്കുന്നില്ല. നാം അദ്ദേഹത്തെ ആശ്രയിക്കുന്നു. അദ്ദേഹത്തെ സേവിക്കുന്നതിലൂടെ നമ്മള് ഒരു ഉപകാരവും ചെയ്യുന്നില്ല. സേവിക്കാനുള്ള അവസരം നല്കി അദ്ദേഹം നമുക്കാണ് ഉപകാരം ചെയ്യുന്നത്’, എന്നു തുടങ്ങുന്ന പ്രതിജ്ഞയാണ് ചീഫ് ഓഫിസ് മുതല്‍ ഡിപ്പോകളില്‍ വരെ ജീവനക്കാര്‍ ഏറ്റുചൊല്ലിയത്.
