മെഡിക്കൽ കോളജ് ആശുപത്രിയിൽ ആംബുലൻസ് സർവീസ് നടത്താതെ ഒരാഴ്ചയായി

മെഡിക്കൽ കോളജ് ആശുപത്രിയിൽ ആംബുലൻസ് സർവീസ് നടത്താതെ ഒരാഴ്ചയായി

തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ ആംബുലൻസുകളുടെ സേവനം നിലച്ച് ഒരാഴ്ച കഴിഞ്ഞിട്ടും സർവീസ് പുനരാരംഭിക്കാൻ നടപടി ഇല്ല. ഡ്രൈവർമാർ പതിവായി ഡ്യൂട്ടിക്കു വരാത്തതാണു കാരണം. ആംബുലൻസുകൾ സർവീസ് നടത്തുന്നില്ലെന്ന പരാതി വ്യാപകമായതോടെ ഡ്രൈവർമാർക്ക് എതിരെ അച്ചടക്ക നടപടി എടുക്കാൻ ആശുപത്രി അധികൃതർ തീരുമാനിച്ചു. ഇതിനു മുന്നോടിയായി ആംബുലൻസ് ഡ്രൈവർമാർക്കുള്ള മുറി ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള സംഘം എത്തി പൂട്ടി. 2021 മാർച്ചിൽ വാങ്ങിയ ആംബുലൻസ് 2022 ഓഗസ്റ്റ് 25നു ശേഷം ഓടിയിട്ടില്ല. ജൂലൈ–ഓഗസ്റ്റ് മാസങ്ങളിൽ ഓടിയത് 240 കിലോമീറ്റർ മാത്രം. ആംബുലൻസ് സേവനം ഇല്ലാതായതോടെ അത്യാഹിത വിഭാഗത്തിലും വാർഡുകളിലും കഴിയുന്ന രോഗികൾ ദുരിതത്തിലായി. ആശുപത്രിയിലെ ആംബുലൻസുകളുടെ സേവനം ലഭ്യമല്ലാതായതോടെ രോഗികൾ സ്വകാര്യ ആംബുലൻസുകളെ ആശ്രയിക്കേണ്ട ഗതികേടിലായി.  ശസ്ത്രക്രിയ ആവശ്യമായവരും തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ളവരുമായ നിർധന രോഗികൾക്കാണു കൂടുതൽ ദുരിതം.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *