നെയ്യാറ്റിന്‍കര: വീട്ടമ്മയെ അയൽവാസി മരക്കമ്പുപയോഗിച്ച് കുത്തിപ്പരിക്കേൽപിച്ചു. ഗുരുതരമായി പരിക്കേറ്റ നെയ്യാറ്റിന്‍കര അതിയന്നൂര്‍ മരുതംകോട് വാര്‍ഡില്‍ വിജയകുമാരി(45) ന്റെ മകൾ പൊലീസിൽ പരാതി നൽകി. കഴുത്തില്‍ കമ്പ് തുളച്ച് കയറിയ വീട്ടമ്മ ആശുപത്രിയിലാണ്. ഞായറാഴ്ച ഉച്ചക്ക് മൂന്നുമണിയോടെയാണ് ഞെട്ടിക്കുന്ന സംഭവം. സമീപത്തെ വസ്തു ഉടമയുമായി വിജയകുമാരി മാസങ്ങളായി തര്‍ക്കത്തിലായിരുന്നു. ഞായറാഴ്ച തൊട്ടടുത്ത വസ്തു ഉടമയും സംഘവും മണ്ണുമാന്തി ഉപയോഗിച്ച് മണ്ണ് നീക്കുന്നതിനെ വിജയകുമാരി എതിര്‍ത്തു. തുടര്‍ന്ന് വസ്തുഉടമയുമായി വാക്കേറ്റമുണ്ടായി.
Contents
