നെയ്യാറ്റിൻകര: ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ മലയാള മനോരമ നല്ല പാഠം ക്ലബ്ബ് സംഘടിപ്പിക്കുന്ന “അരുത് ലഹരി” പദ്ധതിയുടെ ഭാഗമായി നടന്ന സെമിനാർ തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ ഉദ്ഘാടനം ചെയ്തു. ലഹരിയോട് അനുഭാവം കാട്ടുന്ന വിദ്യാർഥികളെ ബോധവൽക്കരിക്കുവാൻ പരമ്പരാഗത രീതികൾ വെടിഞ്ഞ് പുതിയ ഭാഷയും ശൈലിയും പ്രയോഗിക്കണമെന്നും ലഹരിമുക്ത വിദ്യാലയങ്ങളായി പ്രഖ്യാപിക്കുവാൻ ഓരോ വിദ്യാർത്ഥികളും പടയാളികൾ ആകണമെന്നും ലഹരിക്കെതിരെയുള്ള പോരാട്ടം സർക്കാരിന്റെ മാത്രമല്ല സമൂഹത്തിന്റെയും നാടിന്റെയും കൂടി ഉത്തരവാദിത്തമാണെന്നും ശിൽപ പറഞ്ഞു.
ആരെങ്കിലും ലഹരി ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടനെതന്നെ നിങ്ങളുടെ സ്കൂൾ അധ്യാപകരെയോ സ്കൂൾ പ്രിൻസിപ്പലിനോ വിവരം നൽകണമെന്നും അഥവാ അവരോട് പറയാൻ മടിയുണ്ടെങ്കിൽ ഒരു അമ്മ എന്ന നിലയ്ക്ക് എന്റെ ഫോൺ നമ്പറായ 9497996985 ൽ വിളിച്ചു പറയാവുന്നതാണ് എന്നും അവർ പറഞ്ഞു.
