കിളിമാനൂർ: മയക്കുമരുന്നുകളുടെ വ്യാപനം തടയുന്നതിലേക്കായി സംസ്ഥാന എക്സൈസ് വകുപ്പ് നടത്തി വരുന്ന നാർക്കോട്ടിക്ക് സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി കിളിമാനൂർ എക്സൈസ് റെയിഞ്ച് പാർട്ടി കിളിമാനൂർ വഴിയോരക്കടക്ക് സമീപത്ത് നിന്നും ബൈക്കിൽ കടത്തിക്കൊണ്ടുവന്ന 100 മില്ലിഗ്രാം MDMA യും, 10 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. മാരക മയക്കുമരുന്നായ MDMA യും കഞ്ചാവും കടത്തിക്കൊണ്ടു വന്ന കല്ലറ വളക്കുഴിപച്ച അജ്മൽ മൻസിലിൽ അൽ അമീൻ (22), കല്ലറ പാകിസ്താൻ മുക്ക് കട്ടയ്ക്കാലിൽ വീട്ടിൽ ഷഹനാസ് (24) എന്നിവരെയും MDMA കടത്താൻ ഉപയോഗിച്ച KL 21 X 5266 നമ്പർ ബൈക്കും കസ്റ്റഡിയിൽ എടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തു. പ്രതികളുടെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ ഇവർക്ക് കഞ്ചാവും MDMA യും വിൽപനക്കായി കൈമാറിയ മടവൂർ ചാലാംകോണം മണലുവട്ടം പുതുവൽ വിള പുത്തൻവീട്ടിൽ ഷെഹിൻഷായെ(20) അറസ്റ്റ് ചെയ്യുകയും ,ടിയാൻമാർ ലഹരി കടത്താനും വിതരണത്തിനും ഉപയോഗിച്ച KL 51 E 7439 നമ്പർ ബൈക്കും കസ്റ്റഡിയിൽ എടുത്തു.
