പോത്തൻകോട് :അണ്ടൂര്‍ക്കോണം ഗ്രാമപഞ്ചായത്തിലെ നവീകരിച്ച കൊയ്ത്തൂര്‍ക്കോണം ആയുര്‍വേദ ആശുപത്രിയുടെയും പുതുതായി നിര്‍മിച്ച വിശ്രമ മുറിയുടെയും ഉദ്ഘാടനം ഭക്ഷ്യ -പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്. അനില്‍ നിര്‍വഹിച്ചു. എട്ട് ലക്ഷം രൂപയുടെ അടിസ്ഥാന സൗകര്യ വികസനമാണ് മന്ത്രി നാടിന് സമര്‍പ്പിച്ചത്. വിശ്രമ മുറിയില്‍ ഇരിപ്പിട- കുടിവെള്ള സൗകര്യവും ടിവി ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
