എൻ.ഡി പി എസ് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വാമനപുരം എക്സൈസ് ഇൻസ്പെക്ടർ ജി. മോഹൻ കുമാർ നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.എൽ ഷിബുവിന്റെ നേതൃത്വത്തിൽ വാമനപുരം/ചിറയിൻകീഴ് എക്സൈസ് പാർട്ടി സംയുക്തമായി അറ്റിങ്ങൽ മൂന്ന് മുക്ക് വെള്ളൂർ കോണം ടെമ്പിൾ റോഡിൽ മേഘമൽഹാർ വീട് പരിശോധിച്ചതിൽ 7.1 gm എം. ഡി എം എ യും 49900 രൂപയും കണ്ടെത്തി വീട്ടുടമ മധു മോഹന്റെ മകൻ കുക്കു എന്ന് വിളിക്കുന്ന 25 വയസ്സുള്ള മിഥിനാണ് പ്രതി. ഇയാളെ പ്രതി ചേർത്ത് ഒരു എൻ. ഡി പി എസ് കേസെടുത്തു. എക്സൈസ് ഇൻസ്പെക്ടർ മോഹൻ കുമാർ, പ്രിവന്റീവ് ഓഫീസർമാരായ ദീപക്, വി.എസ്.അനിൽ കുമാർ, സുരേഷ്കുമാർ, സുനിൽകുമാർ, അബ്ദുൾ ഹാഷിം, മനു, സിവിൽ എക്സൈസ് ഓഫീസർമാരായ വിഷ്ണു, അരുൺ കുമാർ, ഹാഷിം, രതീഷ് . വി.ആർ, വനിത സിവിൽ എക്സൈസ് ഓഫീസർ സ്മിത, ദീപ്തി എന്നിവർ റെയ്ഡിൽ പങ്കെടുത്തു
