മുടപുരം :വാർദ്ധക്യത്തിന് കരുതലുമായി സ്കൂൾ വിദ്യാർത്ഥി സംഘം അഴൂർ കോളിച്ചിറ പകൽ വീട്ടിലെത്തി .ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് മുടപുരം ഗവ.യു.പി.സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും എസ്.എം.സി ഭാരവാഹികളുമാണ് പകൽ വീട്ടിലെ വൃദ്ധരായ അന്തേവാസികൾക്ക് ഭക്ഷണത്തിനാവശ്യമായ ഭക്ഷ്യ കിറ്റുമായി കഴിഞ്ഞ ദിവസം എത്തിയത് . സ്കൂൾ സംഘം അവർക്ക് ഭക്ഷ്യ കിറ്റുകൾ നൽകി.വിദ്യാർത്ഥികൾക്കൊപ്പം ഹെഡ്മാസ്റ്റർ എസ്.ഷാജഹാൻ,എസ്.എം.സി ചെയർമാൻ ഡി.ബാബുരാജ്,എസ്.എം.സി ഭാരവാഹികളായ ബി.എസ്.സജിതൻ,ഷമീന എ.ആർ ,അദ്ധ്യാപിക ഹിമ .ആർ .നായർ തുടങ്ങിയവർ പങ്കെടുത്തു.
.
