ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുരിങ്ങമൺ വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഡി.സി.സി.അംഗവും , തോന്നയ്ക്കൽ സർവ്വീസ് സഹകരണ ബാങ്കിൻ്റെ മുൻ ബോർഡ് മെമ്പറും, സാംസ്കാരിക പ്രവർത്തകനുമായിരുന്ന
അന്തരിച്ച ചന്ദ്രശേഖരൻ നായരുടെ അനുസ്മരണം
സംഘടിപ്പിച്ചു. വാർഡ് പ്രസിഡൻ്റ് വേണുഗോപാലൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുൻ ഡി സി സി പ്രസിഡൻ്റും എം പി യുമായിരുന്ന .പീതാംബരക്കുറുപ്പ് മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. ചെമ്പക മംഗലം മണ്ഡലം പ്രസിഡൻറ് ജി.ഗോപകുമാർ അനുശോചന പ്രമേയം അവതരിപ്പിച്ചു.
ഡി.സി.സി.ജനറൽ സെക്രട്ടറി .കെ എസ് അജിത് കുമാർ , റസിഡൻ്റ്സ് അസോസിയേഷൻ പ്രസിഡൻറ് കണ്ടു കൃഷി ജയചന്ദ്രൻ നായർ, കെപിഎംസ് ഏര്യാ കമ്മിറ്റി അംഗം .ഷാജി, സിപിഎം നേതാവ് .രതീശൻ നായർ, റിട്ടയേർഡ് അധ്യാപകനും
കോൺഗ്രസ് നേതാവുമായ
രാജഗോപാലൻ , മുൻ മണ്ഡലം പ്രസിഡൻറുമാരായ
വേങ്ങോട് വിജയൻ , തോന്നയ്ക്കൽ റഷീദ്, പഞ്ചായത്തംഗം ബിന്ദു ബാബു കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് എം എസ് ഉദയകുമാരി, കർഷക കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി .രാജൻ നായർ, ബൂത്ത് പ്രസിഡൻറുമാരായ ബിജു എസ് എൻ സൈജു, എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
