പാങ്ങോട് : നാടൊരുമിച്ചപ്പോൾ ജന്മനാ കിടപ്പുരോഗിയും നിർധനയുമായ വൈഗയെന്ന നാലാം ക്ലാസുകാരിക്ക് വീടുവയ്ക്കാൻ അഞ്ച് സെന്റ് ഭൂമി ലഭിച്ചു. പാങ്ങോട് ഗവ. എൽ.പി.എസിലെ വിദ്യാർഥിനിയാണ് വൈഗ. അച്ഛൻ ഷിബു കൂലിപ്പണിക്കാരനും രോഗിയുമാണ്. ജന്മനാതന്നെ ഒരേ കിടപ്പിലുള്ള വൈഗയുടെ ചികിത്സയ്ക്കും നിത്യവൃത്തിക്കും നല്ലൊരു തുകയാണ് വേണ്ടിവരുന്നത്. വാടകവീട്ടിലായിരുന്ന ഇവരുടെ ദുരിതം പാലോട് ബി.ആർ.സി. അധികൃതരുടെ നേതൃത്വത്തിലാണ് പുറംലോകമറിഞ്ഞത്.
Contents
