മുടപുരം: മുടപുരം ഗവ . യു.പി.സ്കൂളിൽ കേരളപിറവി ദിനാഘോഷവും
ലഹരിമുക്ത കേരളം പരിപാടിയും സംഘടിപ്പിച്ചു. കവി രാധാകൃഷ്ണൻ കുന്നുംപുറം പരിപാടി ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ ഡി.ബാബുരാജ് അധ്യക്ഷത വഹിച്ചു . എസ്.എം.സി ഭരണ സമിതി അംഗം ബി.എസ്.സജിതൻ .ഹെഡ്മാസ്റ്റർ എസ്.ഷാജഹാൻ അദ്ധ്യാപിക വീണ തുടങ്ങി യവർ പങ്കെടുത്തു .രാവിലെ സ്പെഷ്യൽ അസംബ്ലിയിൽ ലഹരിയുടെ ദോഷവശങ്ങൾ പ്രതിപാദിക്കുന്ന വിവിധ ദൃശ്യങ്ങൾ പ്രദർശിപ്പിച്ചു . ഒപ്പം ലഹരിവിരുദ്ധ പ്രതിജ്ഞയും എടുത്തു. കുട്ടികൾ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു
