
മുടപുരം :മുടപുരം ഗവ . യു. പി സ്കൂളിൽ ഗാന്ധി പ്രതിമ കിഴുവിലം പഞ്ചായത്ത് പ്രസിഡന്റ് ഷമീർ കിഴുവിലം അനാച്ഛാദനം ചെയ്തു.ജൂനിയർ റെഡ്ക്രോസ് സ്കാർഫിങ് പ്രോഗ്രാം ചിറയിൻകീഴ് പോലീസ് സർക്കിൾ ഇൻസ്പെക്റ്റർ പി.അഭിലാഷ് നിർവഹിച്ചു.പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ മിനി.സി.എസ്,ക്ഷേമ കാര്യാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലതിക.എൽ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശാന്തി .വി.കെ,വാർഡുമെമ്പർ അനുജി .എസ് ,മുൻ വാർഡുമെമ്പർ പി.പവനചന്ദ്രൻ ,വാർഡ് മെമ്പർമാരായ നിസ്സാം ,ഗോപു സുകുമാർ, ഹെഡ്മിസ്ട്രസ് ബീന .സി.ആർ , സ്കൂൾ വികസന സമിതി അംഗങ്ങളായ സജിതൻ .ബി.എസ് ,ഡി.ബാബുരാജ്,പി.ടി.എ പ്രസിഡന്റ് കാർത്തു, സന്ധ്യ .എസ്.പി,സീനിയർ ടീച്ചർ ആതിര ടി.എസ് എന്നിവർ പങ്കെടുത്തു.
