
മുടപുരം : മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിലെ പതിനൊന്നു ദിവസത്തെ നവരാത്രി മഹോത്സവം ഇന്നലെ ഡോ.പി.എസ്.പത്മപ്രസാദ് ഉദ്ഘാടനം ചെയ്തു. ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് ഡി.ബാബുരാജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ട്രസ്റ്റ് സെക്രട്രറി എൻ.എസ് പ്രഭാകരൻ,ഉത്സവക്കമ്മിറ്റി ചെയർമാൻ അഡ്വ .എസ്.വി അനിലാൽ ,ക്ഷേത്ര വികസനസമിതി ചെയർമാൻ പി.കെ ഉദയഭാനു,ക്ഷേത്രം ട്രസ്റ്റ് ട്രഷറർ എസ്.എൻ അജികുമാർ തുടങ്ങിയവർ സംസാരിച്ചു. ഇന്ന് രാവിലെ തുടങ്ങുന്ന പതിവ് പൂജകൾക്ക് പുറമെ വൈകുന്നേരം 5.30 ന് ദേവീഭാഗവത പാരായണം ,വൈകുന്നേരം 6 ന് ലളിതാ സഹസ്രനാമപൂജയും സരസ്വതി പൂജയും ,
,രാത്രി 7 മുതൽ ഭജൻസ് .8.15ന് പ്രസാദവിതരണം.
