കഴക്കൂട്ടം : തുമ്പയിൽ നിയന്ത്രണം തെറ്റി ബൈക്കുകൾ കൂട്ടി ഇടിച്ച് യുവാവ് മരിച്ചു. കഠിനംകുളം പുതുക്കുറുച്ചി തെരുവിൽ തൈവിളാകം വീട്ടിൽ കബീർ അമീന ദമ്പതികളുടെ മകൻ മുജീബ് റഹുമാൻ (22) ആണ് മരിച്ചത്.
വ്യാഴാഴ്ച്ച വൈകിട്ട് 7 -30 ഓടെ തുമ്പ രാജീവ് ഗാന്ധി ജംഗ്ഷന് സമീപം തീരദേശ പാതയിലായിരുന്നു അപകടം. മരിച്ച മുജീബ് റഹുമാൻ പള്ളിത്തുറ ഭാഗത്ത് നിന്നും പുതുക്കുറുച്ചിയിലോട്ട് ബൈക്കിൽ പോകവെ എതിരെ വന്ന ബൈക്കുമായി കൂട്ടിക്കിടക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തലക്ക് ഗുരുതര പരിക്കേറ്റ മുജീബ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെ ആയിരുന്നു അന്ത്യം.
ബന്ധുവിനെ തിരുവനന്തപുരം എയർപോർട്ടിൽ യാത്രയാക്കിയ ശേഷം തിരിച്ച് വീട്ടിലേക്ക് മടങ്ങവേയാണ് മുജീബ് റഹുമാൻ അപകടത്തിൽപ്പെട്ടത്. അബൂദാബിയിലായിരുന്ന മുജീബ് രണ്ട് മാസം മുൻമ്പാണ് ലീവിന് നാട്ടിലെത്തിയത്. ഫാത്തിമ ഏക സഹോദരിയാണ്. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.
