.
നാടകരംഗത്തെ അണിയറ പ്രവർത്തകർക്കായി കലാനികേതൻ കലാകേന്ദ്രം ഏർപ്പെടുത്തിയ ഈ വർഷത്തെ പുരസ്ക്കാരത്തിന് ചന്ദ്രേഷ് പറവൂർ അർഹനായി. ഒരു പതിറ്റാണ്ടിലേറെയായി നാടകരംഗത്ത് രംഗത്ത് സജീവ സാന്നിദ്ധ്യമാണ് ഇദ്ദേഹം. ഈ മാസം 27 ന് ആറ്റിങ്ങൽ ചെറുവള്ളിമുക്ക് അയ്യർമഠം ക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ പുരസക്കാരം വിതരണം ചെയ്യും.ചടങ്ങ് സംവിധായകൻ
വക്കംഷക്കീർ ഉത്ഘാടനം ചെയ്യും. ഗാനരചയിതാവ് രാധാകൃഷ്ണൻ കുന്നുംപുറം പുരസ്ക്കാരം നൽകും. കലാനികേതൻ രക്ഷാധികാരി അഡ്വ :എം മുഹസ്സിൻ, ചെയർമാൻ ഉദയൻ കലാനികേതൻ ഭരണ സമിതി അംഗങ്ങളായ കെ.രാജേന്ദ്രൻ, ബി.എസ്.സജിതൻ എന്നിവരടങ്ങുന്ന അവാർഡ് കമ്മിറ്റിയാണ് നാലാമത് പുരസ്കാരത്തിന് ചന്ദ്രേഷിനെ തിരഞ്ഞെടുത്തത്.
