തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിഎസ്എന്‍എല്‍ എഞ്ചിനീയേഴ്സ് സഹകരണ സംഘത്തില്‍ കോടികളുടെ വെട്ടിപ്പ്. ബിഎസ്എന്‍എല്ലില്‍ നിന്ന് സ്വയം വിരമിക്കുമ്പോൾ കിട്ടിയ ലക്ഷങ്ങളാണ് ഇപ്പോള്‍ ബിഎസ്എന്‍എല്‍ എഞ്ചിനീയേഴ്സ് സഹകരണ സംഘത്തില്‍ കാണാനില്ലാത്തത്.നിക്ഷേപകരുടെ പേരില്‍ അവരറിയാതെ ലക്ഷങ്ങള്‍ വായ്പ എടുത്തതായും പരാതിയുണ്ട്. 250ലധികം നിക്ഷേപകര്‍ സംഘടിച്ചപ്പോള്‍ ആറുമാസത്തിനകം പണം തിരിച്ച് നൽകാമെന്ന് സഹകരണ സംഘം പ്രസിഡണ്ടും ബോര്‍ഡംഗങ്ങളും അറിയിക്കുകയായിരുന്നു.
Contents
