നാടകരംഗത്തെ അണിയറ പ്രവർത്തകർക്കായി കലാനികേതൻ കലാകേന്ദ്രംവർഷം
തോറും നൽകുന്ന കലാനികേതൻ
നാടക അണിയറ പുരസ്ക്കാരം
ചന്ദ്രേഷ് പറവൂരിന് നൽകി. നാടകഗാനരചയിതാവ് രാധാകൃഷ്ണൻ കുന്നുംപുറം പുരസ്ക്കാരവും പ്രശസ്തി പത്രവും സമ്മാനിച്ചു.
ഒരുപതിറ്റാണ്ടിലേ
റെയായി നാടകരംഗത്ത് രംഗത്ത് സജീവ സാന്നിദ്ധ്യണ് പറവൂർ സ്വദേശിയായ ചന്ദ്രേഷ് . ചെറുവള്ളിമുക്ക് അയ്യർമഠം ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്നചടങ്ങ്
നാടക സംവിധായകൻ
വക്കം ഷക്കീർ ഉത്ഘാടനം ചെയ്തു. കലാനികേതൻ രക്ഷാധികാരി അഡ്വ :എം മുഹസ്സിൻ അധ്യക്ഷനായി.
ചടങ്ങിൽ ചീഫ് കെമിക്കൽ എക്സാമിനർ ആർ. ജയകുമാരൻ
നായർ കലാപ്രതിഭകളെ ആദരിച്ചു. മുൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.വേണുഗോപാലൻ നായർ ഉന്നത വിജയികളെ ആദരിച്ചു. കഥാകൃത്ത് കെ.രാജേന്ദ്രൻ ,
ചെയർമാൻ ഉദയൻ കലാനികേതൻ സ്വാഗതം പറഞ്ഞു. ഭരണ സമിതി അംഗം ബി.എസ്.സജിതൻ വിജയകുമാർ വൈഷ്ണവം എന്നിവർ പങ്കെടുത്തു .ശ്രീജ സുനിൽ നന്ദി പറഞ്ഞു.
