പെരുമ്പാവൂർ: ‘ഓപറേഷൻ സേഫ് ടു ഈറ്റിന്റെ’ ഭാഗമായി മുനിസിപ്പൽ ആരോഗ്യ വിഭാഗം നഗരസഭ പരിധിയിലെ ഭക്ഷണശാലകളിൽ പരിശോധന നടത്തി. ഇവിടങ്ങളിൽനിന്ന് ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരസാധനങ്ങൾ പിടിച്ചെടുത്തു.വരുംദിവസങ്ങളിൽ പരിശോധന തുടരുമെന്നും വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവര്‍ത്തിക്കുന്നതും ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരസാധനങ്ങൾ വില്‍ക്കുന്നതും നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ഉപയോഗിക്കുന്നതുമായ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുനിസിപ്പൽ ചെയര്മാൻ ടി.എം. സക്കീർ ഹുസൈൻ അറിയിച്ചു. പരിശോധനക്ക് ഹെല്‍ത്ത് സൂപ്പര്‍വൈസർ മുഹമ്മദ് ഫൈസൽ, ജൂനിയർ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ യു. റഹിംഖാൻ, സി. വിമൽ, വി.എം. സിബി, ഒ.വി. ജയശ്രീ എന്നിവർ നേതൃത്വം നല്കി.
