ആറ്റിങ്ങൽ :ലീഡർ കെ. കരുണാകരന്റെയും, പി. ടി. തോമസിന്റെയും ആലംകോട് ചന്ദ്രന്റെയും അനുസ്മരണം മുൻ കെ. പി സി. സി മുൻ നിർവ്വഹക സമിതി അംഗം അഡ്വ. വി. ജയകുമാർ ഉത്ഘാടനം ചെയ്തു. ഡി. സി. സി. ജനറൽ സെക്രട്ടറി പി. ഉണ്ണികൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി.ഡി. സി. സി. ജനറൽ സെക്രട്ടറിമാരായ കിളിമാനൂർ ജോഷി,സൊണാൾജ് ആറ്റിങ്ങൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് റ്റി. പി. അംബിരാജ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബി . എസ്. അനൂപ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്മാരായ പി. പ്രശാന്തൻ,
തോട്ടവാരം ഉണ്ണികൃഷ്ണൻ, നഗരസഭ കൗൺസിലർ കെ. ജെ. രവികുമാർ, ഡി.സി സി.മെമ്പർ പി. വി. ജോയി. തുടങ്ങിയവർ അനുസ്മരണം നടത്തി.
