പാറശ്ശാല: ഇരുതലമൂരിയെ കടത്തിക്കൊണ്ടുവന്ന രണ്ടു യുവാക്കളെ കസ്റ്റഡിയിലെടുത്തു. അമരവിള എക്സൈസ് ചെക് പോസ്റ്റിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ വി.എന്‍. മഹേഷിന്റെ നേതൃത്വത്തില്‍ നടന്ന വാഹന പരിശോധനയിലാണ് പിടികൂടിയത്. കല്ലട വോള്‍വോ ബസിലാണ് കടത്തിക്കൊണ്ടുവന്നത്.പ്രാവച്ചമ്പലം ചന്തക്കുസമീപം താമസിക്കുന്ന വിഷ്ണു (30), കരിക്കകം ക്ഷേത്രത്തിനു പിന്നില്‍ പുതുവല്‍ പുത്തന്‍വീട്ടില്‍ വിജിത്ത് (26) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. തൊണ്ടിമുതലുള്‍പ്പെടെ പരുത്തിപ്പള്ളി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ക്ക് കൈമാറി. പരിശോധനയില്‍ എക്സൈസ് പ്രിവന്റിവ് ഓഫിസര്‍ കെ. ജയചന്ദ്രന്, സിവില്‍ എക്സൈസ് ഓഫിസര്‍ ആര്. അലക്സ് എന്നിവര്‍ പങ്കെടുത്തു.
