ആറ്റിങ്ങൽ: ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട മാമം എന്ന സ്ഥലത്ത് പ്രവർത്തിച്ചിരുന്ന വീക്കേ ഓട്ടോമൊബൈൽസ് എന്ന സ്ഥാപനം വഴി ഇലക്ട്രിക് ഓട്ടോ നൽകാമെന്ന് പറഞ്ഞ് പലരിൽ നിന്നായി ലക്ഷങ്ങൾ കബളിപ്പിച്ച ശേഷം ഓട്ടോയും പണവും നൽകാതെ ഒളിവിൽ കഴിഞ്ഞു വന്നിരുന്ന സ്ഥാപന ഉടമയായ ആറ്റിങ്ങൽ മൂന്നുമുക്ക് ജംഗ്ഷന് സമീപം ശ്രീകൃഷ്ണ വിലാസം ബംഗ്ലാവിൽ രവികുമാർ മകൻ വരുൺ കൃഷ്ണ (28) നെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തതു. പ്രതിയുടെ സ്ഥാപനം വഴി hetto എന്ന ഇലക്ട്രിക് ഓട്ടോറിക്ഷ നൽകാമെന്ന് പറഞ്ഞ് നെടുമങ്ങാട് സ്വദേശി അബ്ദുൽ ഖരീം എന്നയാളിൽ നിന്ന് 375000 രൂപയും തിരുവനന്തപുരം മണക്കാട് സ്വദേശി സതീഷ് കുമാർ എന്നയാളിൽ നിന്ന് 350000 രൂപയും കബളിപ്പിച്ച ശേഷം പ്രതിയെ ആറ്റിങ്ങൽ ഡി വൈ എസ് പി ജി ബിനുവിന്റെ നിർദേശപ്രകാരം ആറ്റിങ്ങൽ ഐ എസ് എച്ച് ഒ തൻസീം അബ്ദുൽ സമദ്,, എസ് ഐ മാരായ ഉണ്ണികൃഷ്ണൻ നായർ,, റാഫി,,എ എസ് ഐ രാജീവൻ,, എസ് സി പി ഒ മാരായ മനോജ് കുമാർ,, പ്രസന്നൻ,, റിയാസ്,എന്നിവർ അടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
